മനാമ: ഇന്ത്യൻ സ്കൂൾ അധ്യാപിക എം കെ ഗിരിജ കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് (സി.സി.ജി) സംഘടിപ്പിച്ച പരിപാടിയിലാണ് ഈ കാരുണ്യ പ്രവൃത്തി. ബഹ്റൈൻ പ്രതിഭ, റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ എന്നിവയുമായി സഹകരിച്ച് സി.സി.ജി സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്താണ് അവർ മുടി നൽകിയത്. ഫെബ്രുവരി 4-ന് ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പാർലമെന്റ് അംഗം ഡോ.മറിയം അൽ ദേനിൽ നിന്ന് അവർ പ്രശംസാപത്രം ഏറ്റുവാങ്ങി. ഇന്ത്യൻ സ്കൂൾ ഹിന്ദി വിഭാഗത്തിൽ അധ്യാപികയാണ് ഗിരിജ. സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അധ്യാപികയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു. ബഹ്റൈൻ കാൻസർ സൊസൈറ്റി കാൻസർ രോഗികൾക്കുള്ള വിഗ്ഗുകൾ നിർമ്മിക്കുന്നതിന് മുടി ഉപയോഗിക്കും.