കൊറോണ : ചൈനയിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തി

മസ്കറ്റ് : കൊറോണ വൈറസ് പശ്ചാത്തലത്തിൽ ചൈനയിൽനിന്നും ഓമനിലേക്കും തിരിച്ചു ചൈനയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.ചൈനയിൽ നിന്ന് രോഗം ലോകത്തിന്റെ വിവിധ ഭാഗത്ത് പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട് ചെയിത സാഹചര്യത്തിൽ ആണ് നടപടി. ഗോങ്‌ഷോ വിമാനത്താവളത്തിൽ നിന്നും പൃറപ്പെടേണ്ട വിമാനങ്ങൾ ആണ് താത്കാലികമായി നിർത്തിവെച്ചത്, എന്ന് പുനഃസ്ഥാപിക്കും എന്നകാര്യം പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഇന്ത്യയിലും, യു.എ.ഇ അടക്കം 18 ഓളം രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഒമാനിൽ ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ല.