ബഹ്റൈൻ : കോൾഡ് സ്റ്റോറിൽ സാധനം വാങ്ങാൻ എത്തിയപ്പോൾ ഉപദ്രവിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ അറുപത്തി നാലുകാരനെ കോടതി വിട്ടയച്ചു , പതിവായി സാധനങ്ങൾ വാങ്ങുവാൻ കടയിൽ ചെല്ലുന്ന പെൺകുട്ടിയോട് മോശമായി പെരുമാറുമായിരുന്നു എന്ന് പെൺകുട്ടിയുടെ അച്ഛനോട് പരാതിപ്പെട്ടിരുന്നു , പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്ന കുറ്റം.അതിനെ തുടർന്നാണ് കോൾഡ് സ്റ്റോർ ഉടമയെ അറസ്റ്റ് ചെയ്തത് ,അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാലും ആരോപണം കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞിരുന്നു