കുവൈത്തിൽ കോവിഡ് ബാധിച്ചത് 105 ആരോഗ്യപ്രവർത്തകർക്ക്

കുവൈറ്റ് സിറ്റി : ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 105 പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ആശുപ്രതികളിൽ പ്രവർത്തിക്കുന്ന സ്വദേശികളും വിദേശികളും അക്കൂട്ടത്തിലുണ്ട്. രാജ്യത്തെ മെഡിക്കൽ സ്റ്റാഫിന്റെ മൊത്തെം സംഖ്യയിൽ ഒരുശതമാനത്തിൽ താഴെ മാത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു