ഒമാനിൽ 102 പേർക്ക്​ കൂടി കോവിഡ്; 307 പേർക്ക്​ രോഗമുക്തി

മസ്​കറ്റ് : ഒമാനിൽ വ്യാഴാഴ്​ച 102 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 307 ആയി ഉയർന്നിട്ടുണ്ട്​.പുതിയ രോഗികളിൽ 71 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1309 ആയി. രോഗമുക്​തരുടെ എണ്ണം 156ൽ നിന്ന്​ 218 ആയി ഉയരുകയും ചെയ്​തു. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. റുസ്താഖിൽ വൈറസ്​ ബാധിതരുടെ എണ്ണം 132 ആയി ഉയർന്നു. സോഹാറിൽ 75 ആയി വർധിക്കുകയും ചെയ്​തു. സൂറിൽ ഒമ്പത്​ പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യാഴാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു. മലയാളിയടക്കം എട്ടുപേർ മരണപ്പെട്ടത്.