മനാമ: ലോക ശിശുദിനത്തോടനുബന്ധിച്ച് ആഘോഷവും കുട്ടികൾക്കായുള്ള ജൂനിയർ കാർഡ് പ്രകാശനവും ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ നടന്നു. ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി കാർഡ് പ്രകാശനം ചെയ്തു. പീഡിയാട്രിക് കൺസൾട്ടേഷൻ, മറ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ലബോറട്ടറി, റേഡിയോളജി, ഡെന്റൽ, ഇ.എൻ.ടി എന്നിവയിൽ പ്രത്യേക ആനുകൂല്യങ്ങൾ, സൗജന്യ ഡെന്റൽ സ്ക്രീനിംഗ്, സൗജന്യ ഗ്രോത്ത് അസ്സസ്മെന്റ് ടെസ്റ്റ് കൂടാതെ മറ്റു നിരവധി ആനുകൂല്യങ്ങൾ കാർഡിലൂടെ ലഭ്യമാണ്. 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ജൂനിയർ കാർഡ് സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.
ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ജനറൽ മാനേജർ അഹമദ് ഷമീർ, ഡയറക്ടർമാരായ മുഹമ്മദ് റജുൽ, റഷീദ, മെഡിക്കൽ ഡയറക്ടർമാരായ ഡോ.ബഷീർ അഹ്മദ്, ഡോ.സാന്ദ്ര തോമസ്, മറ്റു മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.