ഇസ്രയേലിൽ ജോലി,വൻതുക ശമ്പളം ഓൺലൈൻ തട്ടിപ്പും വിസ കച്ചവടവും ജാഗ്രതാ നിര്‍ദേശം

കൊച്ചി: ഇസ്രയേൽ ഇന്ത്യയിൽ നിന്നുളള ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപനത്തിന്റെ മറവിൽ കേരളത്തിൽ ഓൺലൈൻ ജോലി തട്ടിപ്പും വിസ കച്ചവടവും.25-39 വരെ പ്രായമുളള യുവതീ യുവാക്കള്‍ക്ക് ഇസ്രയേലില്‍ പുതിയ തൊഴിലവസരം, എട്ട് മണിക്കൂര്‍ ജോലി ഒന്നേകാല്‍ ലക്ഷം ശമ്പളം,അഞ്ച് ലക്ഷം രൂപ മുതല്‍ ചെറിയ മുതല്‍മുടക്കില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് ഓൺലൈൻ പരസ്യത്തിൽ പറയുന്നത് . സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുളള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.