ബഹ്റൈൻ : അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ ആകുന്നത് അതോടൊപ്പം ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡബ്ലിൻ കൗണ്ടിയുടെ മേയർ അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനാണ്. അയർലൻഡിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ ഭരണമാണ് അച്ഛനും മകനും ചേർന്ന് നടത്തപ്പെടുന്നത് . എറണാകുളം അങ്കമാലി പുളിയനം സ്വദേശിയാണ് ബേബി പെരേപ്പാടൻ. അങ്കമാലി ഡീപോളിലെ പഠനത്തിനുശേഷം കൊൽക്കത്തയിൽ ജോലിയിൽ പ്രവേശിച്ചബേബി, 20 വർഷം മുമ്പാണ് അയർലൻഡിലേക്ക് പോയത്. ഇതേ കൗൺസിലിലെ താലാ സെൻട്രലിലെ കൗൺസിലർ ആണ് ഡോക്ടർ കൂടിയായ മകൻ ബ്രിട്ടോ പെരേപ്പാടൻ . താല സൗത്ത് മണ്ഡലത്തിൽനിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാർഥിയായാണ് ബേബി രണ്ടാം തവണയും വിജയിച്ചത്. പിതാവിന്റെ രാഷ്ട്രീയ പ്രവർത്തനം സ്വാധീനിച്ചതിന്റെ അടിസ്ഥാനത്തിലാണ് താനും മത്സരിച്ചതെന്ന് ഡോ. ബ്രിട്ടോ ”ഗൾഫ് പത്രത്തിനോട്” പറഞ്ഞു. കഴിവും പ്രവർത്തനമികവും നോക്കിയാണ് ആളുകൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .ഭാര്യ ജിൻസി പെരേപ്പാടൻ ഡബ്ലിൻ ന്യൂകാസിൽ പീമൗണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷ്ണറാണ്. ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഡെന്റൽ മെഡിസിൻ വിദ്യാർഥിനിയായ ബ്രോണ മകളാണ്. ഭാര്യയും രണ്ടു മക്കളുമൊപ്പമാണ് ബേബി പെരേപ്പാടൻ ബഹ്റൈൻ സന്ദർശനത്തിന് എത്തിയത്.ഭാര്യ ജിൻസി പെരേപ്പാടൻ ഡബ്ലിൻ ന്യൂകാസിൽ പീമൗണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷ്ണറാണ്. ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഡെന്റൽ മെഡിസിൻ വിദ്യാർഥിനിയായ ബ്രോണ മകളാണ്. ഭാര്യയും രണ്ടു മക്കളുമൊപ്പമാണ് ബേബി പെരേപ്പാടൻ ബഹ്റൈൻ സന്ദർശനത്തിന് എത്തിയത് .ഇന്ത്യക്കാരടക്കമുള്ളവർക്കും ഇപ്പോഴും വലിയ തൊഴിൽ സാധ്യതകൾ ആണ് അയർലണ്ടിൽ ഉള്ളത് . നഴ്സിങ് അസിസ്റ്റന്റുമാർക്ക് ഐ.ഇ.എൽ.ടി.എസ്. യോഗ്യത ആവശ്യമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ കഴിയും. അതിനുശേഷം ഐ.ഇ.എൽ.ടി.എസ്. പാസായാൽ രെജിസ്റ്റഡ് നേഴ്സ് ആയി എല്ലാ അനുക്കൂല്യവും നേടി ജോലിയിൽ പ്രവേശിക്കാം . കൂടാതെ ടെക്നിക്കൽ പരിചയമുള്ള പ്ലമ്പർമാർ, ഇലക്ട്രീഷൻസ്, ഡ്രൈവർമാർ എന്നിവർക്ക് സാധ്യത ഏറെയാണ്. ജി.സി.സി തൊഴിൽ പരിചയമുള്ള ഷെഫ് അടക്കമുള്ള ചില മേഖലക്ക് കൂടുതൽ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ
Boby Theveril - gpdesk.bh@gmail.com