ഡെങ്കിപ്പനി : നിർദേശവുമായി ഒമാൻ ആരോ​ഗ്യ മന്ത്രാലയം

ഒമാൻ : ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ താമസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങളോട് ഒമാൻ ആരോ​ഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ചു ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഫോർ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ആണ് പൊതുജനങ്ങൾക്കുള്ള നിർദ്ദേശം നൽകിയിരിക്കുന്നത് .കൊതുകു വ്യാപനത്തിനു കാരണമായ വസ്തുക്കളും , സാഹചര്യവും പരിസരത്തു ഇല്ല എന്ന് ഉറപ്പുവരുത്താൻ താമസക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശം നൽകി .