ദുരിതം പ്രവാസിയുടെ ഭാര്യമാർക്ക് : 80 ശതമാനം പേരും ഏകാന്തതയിലും വിഷാദത്തിലും

Depressed-Girlകൊച്ചി : ശമ്പളവും ഭക്ഷണവും തൊഴിലുമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ വാര്‍ത്തകള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നത് അവരുടെ ഭാര്യമാരാണെന്ന് സര്‍വേ. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഏകാന്തതയ്ക്ക് പുറമേ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം വരുത്തുന്ന അധിക ബാധ്യതകളും പേറി ഇവരില്‍ പലരും ജീവിതം കുടുംബത്തിന് വേണ്ടി സമര്‍പ്പിച്ച് സ്വയം തീരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.നിരവധി പ്രവാസികൾ കുടുംബത്തോടൊപ്പം ഗൾഫിൽ ഉണ്ടെകിലും , ഇപ്പോൾ പലരും കുടുംബത്തെ നാട്ടിലേക്കയക്കാനുള്ള തത്രപാടിലാണ് ,ക്രൂഡോയിലിന് രാജ്യാന്തര മാർക്കറ്റിൽ വിലയിടിഞ്ഞത് പ്രവാസലോകത്തിന് ആകമാനം തിരിച്ചടിയാണ്,ഗൾഫ് മേഖലയിലെ പ്രധാന വരുമാനമാർഗം എണ്ണയിൽ നിന്നാണ് അതുകൊണ്ടു തന്നെ അതിന് വിലകുറഞ്ഞപ്പോൾ സ്വാഭാവികമായും സർക്കാരുകൾ മറ്റു നടപടികളിലേക്ക് പോകാൻ ബാധ്യസ്ഥായി , ഒപ്പം സ്വദേശി വൽക്കരണവും.നിരവധി മേഖലകയിൽ പ്രവാസികളുടെ ജോലി പോയി ഇപ്പോഴും പോയിക്കൊണ്ടിരുന്നു,,ദിനം പ്രതി അതിന്റെ അവസ്ഥ കൂടുന്നു.ഈ അവസ്ഥയിൽ കൂടുതൽ ദുരിതത്തിലാകുന്നതും മാനസിക സംഘർഷം നേരിടുന്നതും പ്രവാസികളെ പോലെത്തന്നെ അവരുടെ ഭാര്യമാരും ഉണ്ട്.

തമിഴ്‌നാട് കല്‍പ്പാക്കത്തിന് സമീപമുള്ള സദ്രാസ് കുപ്പത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ കുടിലുകളില്‍ ദുരിതം പേറി കഴിയുന്നത് 100 ലധികം സ്ത്രീകളാണ്. ഗള്‍ഫില്‍ പ്രതിസന്ധിയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഭര്‍ത്താവിന്റെ വിളിയും പ്രതീക്ഷിച്ച് ചെറിയ കുടിലില്‍ കാത്തിരിക്കുകയാണ് ഇവര്‍. പണിയില്ലാതെ ആയതോടെയാണ് പലര്‍ക്കും കല്‍പ്പാക്കം വിടേണ്ടി വന്നത്. പ്രദേശ വാസികളായിരുന്നിട്ടും ഇവര്‍ക്കൊന്നും ഇവിടെ ജോലി കിട്ടിയില്ല. ഇവിടുത്തെ കെട്ടിട നിര്‍മ്മാണ ജോലിക്കാരാകട്ടെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യിക്കാന്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരികയുമാണ്.

ഗള്‍ഫ് ജീവിതം എല്ലായ്‌പ്പോഴും സുരക്ഷിതമൊന്നുമല്ല. എന്നാല്‍ തിരികെ പോകുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നാണ് അവധിക്ക് വന്നവരുടെ പ്രതികരണം. ഭക്ഷണവും ശമ്പളവും ഇല്ലാതെ സൗദിയില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ ബുദ്ധിമുട്ട് വാര്‍ത്തയാണെങ്കിലും അക്കാര്യം ഇവര്‍ അറിഞ്ഞിട്ടില്ല. അവര്‍ ഒരു കൂട്ടമായിട്ടാണ് പോയിരിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ സുരക്ഷിതരാണെന്ന കരുതുന്നു. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ പറഞ്ഞേനെയെല്ലോ. എപ്പോള്‍ ചോദിച്ചാലും സുഖമാണെന്ന് പറയുകയും എല്ലാ മാസവും പണക്കൈമാറ്റം സംബന്ധിച്ച വിവരവും നല്‍കാറുണ്ടെന്നും ഒരാള്‍ പറയുന്നു.

കേരളത്തിൽ ഇരുപതും, തമിഴ്‌നാട്ടില്‍ ഏകദേശം പത്തുലക്ഷം ഭാര്യമാരാണ് ഇങ്ങിനെ ഏകാന്തതയില്‍ കഴിയുന്നതെന്നാണ് വിവരം. 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പ്രവാസികളുടെ ഭാര്യമാരും വിഷാദികളും ഉത്ക്കണ്ഠാകുലരും വിഷമിക്കുന്നവരുമാണെന്ന് കണ്ടെത്തി. ഇവരില്‍ 70 ശതമാനത്തോളം ആള്‍ക്കാരും തങ്ങള്‍ ഏകാന്തതയും ഉത്ക്കണ്ഠയും അനുഭവിക്കുന്നതായി രേഖപ്പെടുത്തി. 60 ശതമാനം പേര്‍ ഭര്‍ത്താവിന്റെ അഭാവത്തില്‍ മുതിര്‍ന്നവരുടെ ക്ഷേമം, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയ അധിക ബാദ്ധ്യത ചുമക്കുന്നു.

വീടുകളില്‍ ഉപേക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാരേക്കാള്‍ യോഗ്യതയുള്ളവരും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരുമാണ്. എല്ലാവരും ഭര്‍ത്താക്കന്മാരുടെ ഇടക്കാല വരവുകള്‍ക്ക് മാത്രം വിധിക്കപ്പെട്ടവരും ഭര്‍ത്താവ് ജോലി ചെയ്യുന്നിടത്തേക്ക് ഒരിക്കലും പോയിട്ടില്ലാത്തവരുമാണ്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തീരെ സമ്മതിക്കാന്‍ കൂട്ടാക്കാത്ത പല ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേര് പോലും അറിയില്ല. ഗള്‍ഫ് രാജ്യങ്ങളായ ബഹ്‌റിന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ, ഒമാന്‍ എന്നിവിടങ്ങളിലായി ആറ് ദശലക്ഷം പേരാണ് പ്രവാസികളായി കഴിയുന്നത്.