സിവിൽ സർവീസ് പരീക്ഷ ഇനി പ്രവാസികൾക്കും എഴുതാം..?

civilന്യൂദില്ലി :വിദേശ ഇന്ത്യക്കാർക്ക് ജോലിചെയ്യുന്ന രാഷ്ട്രങ്ങളിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവസരം ഒരുങ്ങുന്നു.ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം യൂ.പി.എസ്.സി ക്ക് ശുപാർശ നൽകി.യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനായിരിക്കും അതാത് എംബസ്സികളുടെ സഹായത്തോടെ പരീക്ഷ നടത്തുക.

ഇത് സംബന്ധിച്ചു സ്റ്റാൻഡിങ് കമ്മിറ്റി വിശദമായ റിപ്പോർട് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട് നിലവിൽ ഇന്ത്യയിൽ വെച്ചുമാത്രമാണ് സിവിൽ സർവീസ് പരീക്ഷ എഴുതുവാൻ സാധിക്കു. ശശിതരൂർ വിദേശകാര്യ സഹമന്ത്രിയായിരുന്നപ്പോൾ മുന്നോട്ടുവെച്ച നിർദേശമായിരുന്നു ഇത്.

ഇന്ത്യൻ ഭാഷകളിൽ മാത്രമാണ് പരീക്ഷ എത്തുവാൻ അനുവദിക്കുക ,വിദേശത്ത് താമസിക്കുകയും വിദേശ സ്കൂളൂകളിൽ അൻപതു ശതമാനം മാർക്ക് വാങ്ങിവർക്കൊ വിദേശ ഭാഷകളിൽ പരീക്ഷ എഴുതാൻ അനുവദിക്കാം എന്നതാണ് വിദേശകാര്യ മന്ത്രാലയം പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് ശുപാർശ നൽകിയത് .