നെവിൻ കുരുവിള തോമസ് നെ പ്രൊഫ. പി ജെ കുര്യൻ അനുമോദിച്ചു

കുന്നന്താനം : സിവിൽ സർവീസ് പരീക്ഷയിൽ 225-) മത് റാങ്ക് നേടിയ കുന്നന്താനം നിവാസിയും, മുണ്ടിയപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബെൻസി കെ. തോമസ് ന്റെ മകനുമായ നെവിൻ കുരുവിള തോമസിനെ മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ ഭവനത്തിൽ എത്തി അനുമോദിച്ചു.കെ പി സി സി മുൻ നിർവാഹസമതി അംഗം അഡ്വ. റജി തോമസ്, മണ്ഡലം പ്രസിഡന്റ്‌ മാന്താനം ലാലൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഒഐസിസി – ഇൻകാസ് ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, കവിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ മണിരാജ് പുന്നിലം എന്നിവർ പ്രൊഫ. പി ജെ കുര്യനോടൊപ്പം ഉണ്ടായിരുന്നു. ഉന്നതവിജയം നേടിയ നെവിൻ തോമസ് കുരുവിള നാടിന്റെ അഭിമാനമായി മാറി എന്ന് പ്രൊഫ. പി ജെ കുര്യൻ അഭിപ്രായപെട്ടു.