ഡി  എഫ്‌ സി സോക്കർ അക്കാദമി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. 

ദമാം: ഫുട്ബോബോള്‍ രംഗത്ത് കുട്ടികളെ വളര്‍ത്തി കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ദല്ല ഫുട്ബാൾ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്ന ഡി  എഫ്‌ സി സോക്കർ അക്കാദമി വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു. ഫൈസലിയയിലെ ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യൂണിഗാർബ് മാനേജിങ് ഡയറക്ടർ റാഫി പുത്തൻചിറ കിറ്റ് ലോഞ്ചിങ് നടത്തി.  ചടങ്ങിൽ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ പ്രസിഡന്‍റ് (ഡിഫ) പ്രസിഡന്‍റ് മുജീബ് കളത്തിൽ,  റഫീഖ് കൂട്ടിലങ്ങാടി, റബ്ബ മുഹമ്മദ്,  ഷൗക്കത്ത് പാലൂർ,  സൺഫീർ കല്ലിങ്ങൽ എന്നിവർ പങ്കടുത്തു. ഡി എഫ്‌ സി ചെയർമാൻ ഫസൽ ജിഫ്രി അധ്യക്ഷനായ ചടങ്ങിൽ ഷിബിലി ആലിക്കൽ സ്വാഗതവും സുധാകരൻ കുന്നുമ്മൽ നന്ദിയും പറഞ്ഞു. സിദ്ധീഖ്,  ജബ്ബാർ അറക്കൽ, മുസമ്മിൽ, യൂനുസ് കെ പി,  ശിഹാബ്,സലിം,   സാദിഖ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.