ദമ്മാം – കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഖാലിദിയ സ്പോർട്സ് ക്ലബ്ബിന്റെ 25 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി .ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസ്സോസിയേഷനിൽ രെജിസ്റ്റർ ചെയ്ത് 14 ടീമുകൾ മാറ്റുരക്കുന്നുണ്ട്. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസ്സോസിയഷൻ പ്രസിഡണ്ട് മുജീബ് കളത്തിൽ ടൂർണമെന്റ് ഉൽഘടനം നിർവഹിച്ചു. ഡിമാ ടിഷ്യൂ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാഫി മത്സരങ്ങളുടെ കിക്ക് ഓഫ് നിർവഹിച്ചു. ഇരുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഉൽഘടനം നവാൽ കോൾഡ് സ്റ്റോർ സി ഫ് ഓ മനോജ് വാരിയർ നിർവഹിച്ചു. സിനിമ, സീരിയൽ,മിമിക്രി ആർട്ടിസ്റ്റ് ഹരിശ്രീ യൂസഫ് മുഖ്യാതിഥി ആയിരുന്നു.ആദ്യ മത്സരത്തിൽ പൊരുതിക്കളിച്ച കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് സ്പോർട്ടിങ് ഖാലിദിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപിച്ച കാലക്സ് ഫിനിക്സ് എഫ് സി ക്വാർട്ടർ മത്സരത്തിന് യോഗ്യത നേടി . മുക്താർ , ജിഷ്ണു എന്നിവർ കാലക്സ് ഫിനിക്സ് എഫ് സിക്ക് വേണ്ടി ഓരോ ഗോൾ വീതം നേടി. ഫിനിക്സ് എഫ് സി ഗോൾ കീപ്പർ ജസീൽ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശം നിറഞ്ഞ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്റ്റാർ സർവീസ് കമ്പനി എം യു ഫ് സിയെ പരാജയപ്പെടുത്തി അസാസ് ല് ഇ ഡി ഇ എം ഫ് റാക്ക ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇ എം ഫ് റാക്കക്ക് വേണ്ടി നിയാസ് രണ്ട് ഗോളുകളും ദിൽഷാദ് ഒരു ഗോളും നേടി, എം യു ഫ് സിയുടെ ആശ്വാസ ഗോൾ സുധിന്റെ വകയായിരുന്നു. ഇ എം ഫ് റാക്ക ഫ് സി യുടെ ദിൽഷാദ് ആണ് കളിയിലെ മികച്ച താരം.വീറും വാശിയും നിറഞ്ഞ മൂന്നാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇമ്കോ ഖോബാറിനെ തോൽപിച്ച ജുബൈൽ ഫ് സി കോർട്ടർ ഫൈനലിൽ കടന്നു. ഷാബിർ, ഡിൻസൺ എന്നിവർ ജുബൈൽ ഫ് സി ക്ക് വേണ്ടി ഗോളുകൾ നേടി. ജുബൈൽ ഫ് സിയുടെ ഡിൻസൻ ആണ് പ്ലയെർ ഓഫ് ദി മാച്ച്.അടുത്ത വെള്ളിയാഴ്ച ആദ്യ കളിയിൽ ഗ്യാലോപ്പ് യുണൈറ്റഡ് ഫ് സി കരുത്തരായ യൂങ്സ്റ്റാർ ടൊയോട്ടയുമായും , രണ്ടാം മത്സരത്തിൽ യൂനികാർബ് ദല്ലാ ഫ് സി , എ ആർ എഞ്ചിനീയറിംഗ് ആർ സി ഫ് സി ജുബൈലുമായും, അവസാന മത്സരത്തിൽ സദാഫ്ക്കോ മാഡ്രിഡ് ഫ് സി , പസഫിക് ലോജിസ്റ്റിക്ക് ബദർ ഫ് സിയുമായും മത്സരിക്കും ഡിമാ ടിഷ്യൂ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാഫി, മനോജ് വാര്യർ (CFO നവാൽ കോൾഡ് സ്റ്റോർ), ഡോക്ടറെ അനസ് മുഹമ്മദ് (H ക്ലിനിക്ക്), നജീബ് (H ക്ലിനിക്ക്), സലിം (നവാൽ കോൾഡ് സ്റ്റോർ), റിഫാസ് , നദീം (വായ് വായ് നൂഡിൽസ് ), ജുനൈദ് (നവാൽ റൈസ് )( ഡോക്ടറെ അസ്ലം , റിബീഹാ , രാഖേഷ് , സൈലേഷ് ( കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ്) , മഹ്റൂഫ് (നഹ്ല അൽവാദി), ജിനു (ഡിമാ ടിഷ്യൂ), ഇക്ബാൽ ( ക്ലീൻ കെയർ ), സമീർ കൊടിയത്തൂർ ( റാഡിക്കസ്), നൗഷാദ് ഇരിക്കൂർ ( മീഡിയ വൺ ), ആലിക്കുട്ടി ഒളവട്ടൂർ (കെ എം സി സി ), ജുനൈദ് കുനിയിൽ , റഫീഖ് കൂട്ടിലങ്ങാടി എന്നിവർ കളിക്കാരെ പരിചയപെട്ടു.സകീർ വള്ളക്കടവ് , സമീർ സാം, ഫൈസൽ ചെമ്മാട് , ഷഫിക്ക് റഹ്മാൻ ( ഇവോൾവ്സ് ) സക്കിർ പാലക്കാട് , മണി പാതിരിപ്പാല, മൻസൂർ മങ്കട , ഹിഷാം അലി കരങ്ങാടൻ, മനോജ് ഭാസി , ഷമീർ അൽഹൂത്ത് , ഖലീൽ , അബ്ദുൾറഹ്മാൻ (അസ്സു), സാഹിർ ബിൻ അബ്ദുൾറഹ്മാൻ, ഗുൽസാർ, ആബിദ് പാണ്ടിക്കാട് , അഷ്റഫ് സോണി, റിയാസ് പറളി, ജൗഹർ കൂനിയിൽ, റാസിക്ക് പുഴകലാകത്ത്. ഷാജി ബാബു എന്നിവർ കർക്ക് റിഫ്രഷ് യൂർസെൽഫ് സ്പോൺസർ ചെയ്താ മാൻ ഓഫ് ദി മാച്ച് ട്രോഫികളും ഗോൾ സ്കോറെർമാർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഡെയിലി കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.