ലോക നീന്തൽ ചാമ്പ്യൻഷിപ്പിന് ദോഹ വേദി ആകുന്നു

ഖത്തർ : 2024ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന് ദോഹ വേദി ആകുന്നു . രാജ്യാന്തര നീന്തൽ ഫെഡറേഷൻ എന്ന ഫിന കഴിഞ്ഞദിവസമാണ് ദോഹയെ വേദിയായി പ്രഖ്യാ പനം നടത്തിയത് . 2024 ഫെബ്രുവരി രണ്ടുമുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പിന് ദോഹ വേദിയാവുന്നത്. നിരവധി ഫിന ചാമ്പ്യൻഷിപ്പുകൾക്ക് വിജയകരമായി വേദിയൊരുക്കിയ ശേഷം, ആദ്യമാ യാണ് ഫിന ലോകചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാവുന്നത്. 2014 ൽ 25 എം ഫിന വേൾഡ് ചാമ്പ്യൻഷിപ്പ് , വേൾഡ് കപ്പ്, മാരത്തൺ വേൾഡ് സീരീസ്, ഡൈവിങ് വേൾഡ് സീരീസ് തുടങ്ങി നിരവധി രാജ്യാന്തരചാമ്പ്യൻഷിപ്പുകൾക്ക് വിജയകരമായി വേദിയൊരുക്കിയതിന്റെഅംഗീകാരമായാണ് ലോകചാമ്പ്യൻഷിപ് ഖത്തറിൽ നടക്കുന്നത് . മത്സരത്തിൽ ഏഴു വിഭാഗങ്ങളിലായി 76 മെഡലുകളാണ് നൽകും . ആർടിസ്റ്റിക്, ഓപൺ വാട്ടർ, ഡൈവിങ്, വാട്ടർ പോളോ തുടങ്ങി വൈവിധ്യമാർന്നവിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ലോകോത്തരമാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പ് കൂടിയാണിത്.2023ൽ നടക്കേണ്ടിയിരുന്ന 21ാമത് ലോക ചാമ്പ്യൻഷിപ് 20ാമത് എഡിഷൻ വൈകിയതിനെ തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു.