മിനിമം ഓർഡർനിബന്ധന : വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി .

BY: DESK@GULF

ദോഹ: ഉപഭോക്താവ് ആവശ്യമുള്ള ഭക്ഷണത്തിന് മാത്രം ഓർഡർനൽകിയാൽ മതിഎന്നും . ആവശ്യത്തിൽ അധികം ഓർഡർചെയ്യുകയോ അതിന്റെ തുക നൽകുകയോ വേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു . വാണിജ്യ-വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് .
‘മിനിമം ചാർജ് എന്നൊരു സംവിധാനമില്ലഎന്നും മിനിമം ചാർജ്ഈടാക്കുന്നത് നിയമത്തിനെതിരാണെന്നും ആവശ്യമില്ലാത്ത വസ്തുക്കൾ ഉപഭോക്താക്കൾഓർഡർ ചെയ്യുകയോ അധിക തുക നൽകുകയോ ചെയ്‌യേണ്ടതില്ലായെന്ന് .വാണിജ്യ-വ്യവസായ മന്ത്രാലയം പങ്കുവെച്ച ട്വീറ്റിൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യം പ്രാധാനിയം നൽകിക്കൊണ്ടാണ് മന്ത്രാലയ ഉത്തരവ്
രാജ്യത്തെ ചില ഹോട്ടലുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ നൽകണമെന്ന്നിർദേശിക്കുന്നതിനെതിരെ വ്യാപകപരാതികൾ മന്ത്രാലയത്തിന്റെ ലഭിച്ചതിനെതുടർന്നാണ് നിർദേശമെന്ന് ‘അൽ ശർഖ്’ പത്രം റിപ്പോർട്ട് ചെയ്തു. റസ്റ്റാറന്റുകളുടെ മിനിമം ഓർഡർ നിർദേശ പ്രകാരം ഉപഭോക്താവ് അധികഭക്ഷണത്തിന് ഓർഡർ ചെയ്യാൻ നിർബന്ധിതരായി മാറി. ഇവ ഭക്ഷണം പാഴാക്കാനും അധിക വില നൽകാനുമുള്ള കാരണമായി . ഉപഭോക്താക്കളുടെ ഇഷ്ടവും അഭിരുചിയും സംരക്ഷിക്കുന്നതുംഭക്ഷ്യസ്വാതന്ത്ര്യം നൽകുന്നതുമാണെന്ന് ഉപഭോക്താക്കൾ പറഞ്ഞു . മന്ത്രാലയത്തിന്റെ തീരുമാനത്തെ റസ്റ്റാറന്റ് ഉടമകളും സ്വാതഗം ചെയ്തുമിനിമം ഓർഡർ സിസ്റ്റം നിർത്തലാക്കണമെന്ന  സർക്കുലർ എല്ലാ റസ്റ്റാറന്റുകൾക്കും ഹോട്ടലുകൾക്കും കഫേകൾക്കും മറ്റ് സമാന സ്റ്റോറുകൾക്കും മന്ത്രാലയം നൽകി .