ദോഹ: രാജ്യത്തെ അറവുശാലകൽ വൈറസ് മുൻകരുതൽ നടപടികള്‍ പാലിച്ച് വേണം പ്രവര്‍ത്തിക്കാനെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം.അറവുശാലയുടെ പ്രധാന കവാടത്തില്‍ ഉപഭോക്താക്കളുടെ ഉപയോഗത്തിനായി സ്റ്റെറിലൈസറുകള്‍ ഉണ്ടായിരിക്കണം. ജീവനക്കാരുടെ ശരീരതാപനില ദിവസവും രണ്ട് തവണ പരിശോധിച്ചിരിക്കണം. എല്ലാ ജീവനക്കാര്‍ക്കും മാസ്കും കയ്യുറകളും നല്‍കിയിരിക്കണം. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും ഇടയ്ക്കും പതിവായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. വയോധികര്‍ക്കായി ഇറച്ചി വാങ്ങാന്‍ പ്രത്യേക സമയം അനുവദിക്കണം. കശാപ്പിന് ശേഷം വേഗത്തില്‍ തറയും ഭിത്തികളുമെല്ലാം അണുവിമുക്തമാക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡ് കമ്പനി ഹോം ഡെലിവറി സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്. വിധാം അറവുശാലകളില്‍ കര്‍ശന മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.