തീഷ് ബാബുവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദുബായ്: അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ വാഹനമിടിച്ച് മരിച്ച കായംകുളം പെരുങ്ങള ആലംപള്ളിൽ സുരേഷ് ബാബുവിന്റെ മകൻ രതീഷ് ബാബുവി(കണ്ണൻ–31)ന്റെ മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. രാത്രി 10.45ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ അറേബ്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. പത്മകുമാരി പൊന്നമ്മയാണ് രതീഷ് ബാബുവിന്റെ മാതാവ്.

അതേസമയം, അപകടത്തിൽ പരുക്കേറ്റ മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), തിരുവനന്തപുരം സ്വദേശി അനുരാജ് (32), തിരുവല്ല സ്വദേശി സിബി (30) എന്നിവർ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച പുലർച്ച രണ്ടിന് ദുബായ്–അൽഐൻ റോഡിലാണ് അപകടം.

റോഡിന് കുറുകെ മാൻ ഒാടിയതിനെ തുടർന്ന് ഒരു വാഹനം അപകടത്തിൽപ്പെടുകയും ഇതു നോക്കാൻ തങ്ങളുടെ കാർ നിർത്തി ചെന്ന രതീഷ് ബാബുവിനെയും മറ്റു മൂന്നു പേരെയും മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. അതിവേഗ ട്രാക്കിലായിരുന്നു ഇവർ ഉണ്ടായിരുന്നതെന്ന് പറയുന്നു. രതീഷ് ബാബു തത്ക്ഷണം മരിച്ചു. അൽഐനിലെ ഒരു സ്വകാര്യ കെട്ടിട നിർമാണ കരാർ കമ്പനിയിലെ ജീവനക്കാരാണ് നാലു പേരും.