എംപിസിസി സൊഹാര്‍ കമ്മിറ്റി നിലവില്‍ വന്നു

മസ്‌കറ്റ്‌: മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് (എംപിസിസി) സൊഹാര്‍ മേഖല കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി മോനിഷി നായരെയും ജനറല്‍ സെക്രട്ടറിയായി റജി കോട്ടയത്തേയും ട്രഷററായി ആന്റോ മാര്‍താണ്ഡത്തേയും തിരഞ്ഞെടുത്തു. ജോണ്‍ വര്‍ഗീസ് തൃശൂര്‍ (വൈസ് പ്രസിഡന്റ്), അനില്‍ കോട്ടയം, ഹനീഷ എരമംഗലം (ജോ. സെക്രട്ടറി), ഷനോജ് തലശ്ശേരി (മീഡിയ കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 15 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.

സൊഹാറില്‍ നടന്ന ചടങ്ങിന് കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ, പ്രസിഡന്റ് ബിനീഷ് മുരളി, രക്ഷാധികാരി ഉമ്മര്‍ എരമംഗലം, സെക്രട്ടറി അഫ്‌സല്‍ ചോലക്കര എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികള്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്ന് ദീപു കായംകുളം, അഷമി വര്‍ഗീസ്, ബിനു വര്‍ക്കി ഇടുക്കി, നജീബ് ചെര്‍പ്പുളശ്ശേരി, സജി മക്കരപ്പറമ്പ്, വിബിന്‍രാജ്, അന്‍വര്‍ കക്കട്ടില്‍, ഫൈസല്‍ കക്കട്ടില്‍ എന്നിവര്‍ സംസാരിച്ചു.