പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം.

ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ ഷാഹിന. മക്കൾ : ഹുസൈൻ, ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.