ദുബായ് മാൾ 28ന് തുറക്കും

ദുബായ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ദുബായ് മാൾ 28നു തുറക്കും. ഉച്ചയ്ക്കു 12 മുതൽ രാത്രി 10വരെയാണു പ്രവേശനം സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മാൾ അധികൃതർ അറിയിച്ചു. പാർക്കിങ് മേഖലകളിലടക്കം പതിവായി അണുനശീകരണം നടത്തും. സന്ദർശകർ മാർഗനിർദശങ്ങൾ പാലിക്കണം. 60 വയസ്സ് കഴിഞ്ഞവർക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കില്ല. സന്ദർശകർക്ക് മാസ്ക് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ ‘ദുബായ് മാൾ’ ആപ്പിൽ ലഭ്യമാണ്.