ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി

dubai picദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി താമസ കുടിയേറ്റ വകുപ്പ് ഇ-വിഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇ-മെയിലിലുടെ വീസകള്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംവിധാനമാണിത്. വീസാ അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളുമായി അംഗീകൃത ടൈപ്പിങ് സെന്‍ററിലൂടെയാണ് അപേക്ഷിക്കേണ്ടത്. താമസകുടിയേറ്റ വകുപ്പ് ഈ അപേക്ഷ അംഗീകരിച്ചാല്‍ വീസ ഇടപാടുകാരുടെ ഇമെയിലിലേക്ക് അയച്ചുകൊടുക്കും. ഇക്കാര്യം മെബൈലില്‍‌ സന്ദേശമായി ലഭിക്കും. ദുബായില്‍ ഇ-വിഷന്‍ സംവിധാനത്തിലുടെ മാത്രമേ ഇപ്പോള്‍ താമസ-കുടിയേറ്റ രേഖകള്‍ സമര്‍പ്പിക്കാനും ശരിയാക്കാനും സാധിക്കൂ. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തുമിന്‍റെ നിര്‍ദേശപ്രകാരമാണ് സേവനങ്ങള്‍ക്ക് നൂതന സംവിധാനം ഏര്‍പ്പെടുത്തിയത്. താമസ വിസ എടുക്കുന്നതിനും പുതുക്കുന്നതിനും ഇ-വിഷന്‍ സംവിധാനത്തിലുടെ സാധിക്കും. പഴയ രീതിയില്‍നിന്നും വ്യത്യസ്തമായി സ്പോണ്‍സറുടെ അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൌണ്ട്, ഇ-മെയില്‍ ഐഡി എന്നിവ നിര്‍ബന്ധമാണ്.