കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ പലയിടത്തും റെഡ് അലർട്ട്

റാസൽഖൈമ:  മൂടൽ മഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ജാഗ്രതാ നിർദേശം നൽകി . മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അബൂദബി,അജ്മാൻ,റാസൽഖൈമ,ഉമ്മുൽഖുവൈൻഎമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.