മസ്കറ് :മരണക്കിടക്കയിലും ഫാസിസം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് നടത്തി വരുന്ന കാംപയിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മസ്ക്കത്ത് KMCC മലപ്പുറം ജില്ലാ കമ്മിറ്റി ജനജാഗരണവും സ്നേഹ സംവാദവും സംഘടിപ്പിക്കുന്നു.ഫെബ്രുവരി 23 വ്യാഴാഴ്ച റുവി ബദർസമാ ഓഡിറ്റോറിയത്തിൽ വൈകീട്ട് 9.30 മണിക്ക് പരിപാടി ആരംഭിക്കും.ജനാധിപത്യ ഇന്ത്യയുടെ നിലനിൽപിന് തന്നെ ഭീഷണിയായി മാറി കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ ജനാധിപത്യ വിശ്വാസികളെ സംഘടിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരത്തില്‍ ഒരു ജനജാഗരണം സംഘടിപ്പിക്കുന്നതിലൂടെ KMCC ലക്ഷ്യം വെക്കുന്നത്.മതേതര ഇന്ത്യയുടെ നിർമ്മിതിക്കും മാനവിക മൂല്യങ്ങളുടെ സൃഷ്ടിപ്പിനും ഉതകുന്ന സംവാദത്തിൽ രാജ്യത്തിന്റെ ആനുകാലിക സംഭവ വികാസങ്ങൾ ചർച്ച ചെയ്യും.പ്രമുഖ എഴുത്തുകാരനും പ്രാസംഗികനുമായ മുസ്തഫാ തൻവീർ നയിക്കുന്ന സംവാദത്തിൽ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രധാന വ്യക്തിത്വങ്ങൾ സംബന്ധിക്കും.മതനിരപേക്ഷ മൂല്യങ്ങളിൽ വിശ്വസിക്കുന്ന മുഴുവന്‍ ജനാധിപത്യ പ്രവർത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് മസ്ക്കത്ത് KMCC മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.