അബുദാബി : ദുബായ് മെട്രോയിലും ട്രാമുകളിലും ഇലക്ട്രിക് സ്കൂട്ടറുകള് കയറ്റുന്നതിനുള്ള വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു . റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി (ആര്‍ടിഎ) ദുബായ് മെട്രോയിലും ദുബായ് ട്രാമുകളിലും ഇ-സ്കൂട്ടറുകള് കയറ്റുന്നതിന് മാര്‍ച്ച് ഒന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തുമെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ട്വീറ്റ് ചെയ്തിരുന്നു .നിയമം പ്രാബല്യത്തിൽ വന്ന ഇന്ന് മുതൽ രാവിലെ പല യാത്രക്കാരും അവരുടെ ഇ-സ്കൂട്ടറുകള് മട്രൊ സ്റ്റേഷന് പുറത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇലക്ട്രിക് സ്കൂട്ടറില്‍ പുക കണ്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ദുബായിലെ ഓണ്‍പാസ്സീവ് മെട്രോ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മണിക്കൂറോളം നിര്‍ത്തിവെച്ച സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ടിഎ ഇലക്ട്രിക് സ്കൂട്ടറുകള് മെട്രോകളിലും ട്രാമുകളിലും നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടേ വന്നത്.
ഇ-സ്കൂട്ടറുകകൾ ദുബായ് മെട്രോകളിലും ട്രാമുകളിലും കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക് ഏർപ്പെടുത്തി
By: Meruvin Karunagapally - Dubai