ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ : കാസർഗോഡ് കുന്നുംകൈ വടക്കേത്തോട്ടിയിൽ ജോർജിന്റെ മകൻ ബിന്നി ജോർജ് (39)ഹൃദഘാതം മൂലം നാട്ടിൽ മരണപ്പെട്ടു.16 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന ബിന്നി അവധിക്കായ് നാട്ടിൽ എത്തിയതായിരുന്നു. അൽ അലാലം ഇലക്ട്രിക്കലിലിൽ ജോലി ചെയ്തു വരുകയായിരുന്നു.ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കുന്നുംകൈ സെന്റ് സെബാസ്ത്യൻ ദേവാലയത്തിൽ.