ഒമാൻ ഈദ് അവധി പ്രഖ്യാപിച്ചു

മസ്കറ്റ്:ഒമാനിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ചു. ജൂൺ 4 ചൊവ്വാഴ്ചമുതല്‍ ജൂൺ 8 ശനിയാഴ്ചവരെയാണ് അവധി. 9-ന് ഓഫീസുകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കും. പൊതു അവധി ദിനങ്ങളില്‍ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ഇതിന്റെ പരിഹാര അവധി പിന്നീട് നല്‍കേണ്ടതാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.