യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ് : യു.എ.ഇ യിൽ വലിയ പെരുനാൾ അവധി നാല് ദിവസം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് പത്ത് ശനിയാഴ്ച മുതൽ ആഗസ്ത് പതിമൂന്ന് ചൊവ്വാഴ്ച വരെയായിരിക്കും യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി.അറഫാ ദിനം ആഗസ്ത് പത്ത് ശനിയാഴ്ചയായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ദുൽ ഹജ്ജ് ആദ്യ ദിവസം ആഗസ്ത് രണ്ട് ശനിയാഴ്ച ആയിരിക്കും. രാജ്യത്തെ സ്വകാര്യ മേഖലക്കും പൊതുമേഖലക്കും ഇതേ അവധി ദിനങ്ങൾ തന്നെയായിരിക്കുമെന്നാണ് സർക്കാർ മാനവശേഷി വിഭാഗം ട്വിറ്ററിൽ അറിയിച്ചിട്ടുള്ളത്.