സൊഹാര്‍: സൊഹാര്‍ സ്പോര്‍ട്സ് മൈതാനത്ത് ദൃശ്യവിരുന്നൊരുക്കി സൊഹാര്‍ മലയാളി സംഘം കേരളോത്സവം സംഘടിപ്പിച്ചു. പഞ്ചവാദ്യത്തോടെ ആരംഭിച്ച ഉത്സവം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിനാളുകളാണ് സൊഹറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും സംഗമം നടക്കുന്ന സ്ഥലത്തേക്ക് ഒഴുകി എത്തിയത്, വൈകുന്നേരം ആൾക്കാർ കുറവായിരുന്നെകിലും 8 മണി കഴിഞ്ഞതോടെ ഏകദേശം കേരളത്തിലെ ഉത്സവ പറമ്പിന് സമാനമായി സ്പോര്‍ട്സ് മൈതാനനി.ചുറ്റും മലയാളതനിമയുടെ രുചി നൽകുന്ന നിരവധി തട്ടുകകളും ഒരുക്കിയിട്ടുണ്ടായിരുന്നു,ഇവിടേക്ക് ജനങ്ങൾ തിക്കും തിരക്ക് കൂട്ടുന്നതും ഹരം പകരുന്ന കാഴ്ചയായി,രണ്ടു ദിവസം നടന്ന മേളയിൽ ആദ്യ ദിവസം മഴ പെയിതതിനാൽ കാണികൾ നന്നേ കുറവായിരുന്നു , രണ്ടാം ദിവസം കാലാവസ്ഥ അനുകൂലമായതോടെ മലയാളികൾ കൂട്ടത്തോടെ പരുപാടി സ്ഥലത്തേക്ക് ഒഴുകുകയായിരുന്നു .
ശൂറ കൗണ്‍സില്‍ അംഗം ഹിലാല്‍ ബിന്‍ നാസര്‍ അല്‍ സിദ്റാനി, സൊഹാര്‍ സ്പോര്‍ട്സ് പ്രസിഡന്റ് സാലെം അമര്‍ അല്‍ ഹംബി, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ജിതാ വര്‍മ, സൊഹാര്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. മാത്യു ചെറിയാന്, ലുലു സൊഹാര്‍ ജനറല്‍ മാനേജര്‍ ബാദുഷ, സഹം സ്മൈല്‍ ഹൈപര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ അമീര്‍ ഇസ്മായില്‍ ചക്കാരത്ത് , സൊഹാര്‍ മലയാളി സംഘം പ്രസിഡന്റ് മനോജ്കുമാര്‍, സെക്രട്ടറി സജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി കൃഷ്ണന്‍കുട്ടിയെ മനോജ്കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സൊഹാര്‍ മലയാളി സംഘം എക്്സിക്യുട്ടീവ് അംഗങ്ങള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ തുടങ്ങിയ കലാപരിപാടികളില്‍ നൃത്തനൃത്യങ്ങള്‍, നാടന്‍പാട്ട്, സംഗീത വിരുന്ന്, തെയ്യം മുതലായ പരിപാടികള്‍ അവതരിപ്പിച്ചു. ശിങ്കാരിമേളത്തോടെ ഉത്സവം സമാപിച്ചു.