മസ്കറ്റ് : മസ്കറ്റിലെ ദാർസൈറ്റ് ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക ശാലിനി (42) നിര്യാതയായി. ജഅലാൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മോഹനൻ പുലിശേരിയുടെ ഭാര്യയാണ്. കഴിഞ്ഞ 19ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവർ ശനിയാഴ്ചയാണ് മരിച്ചത്. മകളുടെ പഠന ആവശ്യാർഥമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്. ഒന്നര പതിറ്റാണ്ടിലധികം ദാർസൈത്ത് സ്കൂളിൽ ഹിസ്റ്ററി അധ്യാപികയായിരുന്നു. ഒന്നര വർഷത്തോളം ജഅലാൻ സ്കൂളിലും പഠിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് ജോലി മതിയാക്കി നാട്ടിലേക്കുപോകുന്നത്. മോഹൻ-ശാലിനി ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്.