ഷാര്‍ജയില്‍ വാഹനാപകടത്തില്‍പ്രവാസി മലയാളി മരിച്ചു

ദുബായ് : ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനോജ് (38) ആണ് മരിച്ചത്. ഷാര്‍ജയിലെ അബൂ ശാഖാറയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മനോജിനെ അല്‍ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജയില്‍ ഒരു റസ്റ്ററന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു മനോജ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .