കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ രാജ്യത്തിന്റെ ഭരണാധികാരി ഹമ്മദ്‌ ബിൻ ഇസാ അൽ ഖലീഫ രാജാവിനോടും, ഭരണകൂടത്തോടും ഉള്ള അകമഴിഞ്ഞ സ്നേഹത്തിന്റെയും,ഐക്യദാർഢ്യത്തിന്റെയും ഭാഗമായി മൂന്ന് പതിറ്റാണ്ടായി ബഹ്‌റൈനിലെ കലാ,സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദിയിലെ അംഗങ്ങൾ 2026 ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വച്ച് കൂടിയ മീറ്റിങ്ങിൽ വച്ച് ഒപ്പ് (ലോയൽറ്റി പ്ലെഡ്ജ്) ശേഖരണം നടത്തി.സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അറിയിച്ചു.തുടർന്ന് ചെയർമാൻ ഡി കൃഷ്ണകുമാർ ഒപ്പ് ശേഖരണത്തിന്റെ സന്തോഷം എല്ലാവരോടും ആയി പങ്ക് വച്ചു. പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ, മുഖ്യ രക്ഷാദികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ,ലേഡീസ് വിംഗ് പ്രസിഡന്റ്‌ കാത്തു സച്ചിൻദേവ് ബഹ്‌റൈൻ രാജ്യം നമുക്ക് നൽകുന്ന കരുതലിനും,സ്നേഹത്തിനും ഉള്ള നന്ദി അറിയിക്കുകയും ചെയ്തു.കുടുംബ സൗഹൃദവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,ലേഡീസ് വിംഗ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ ഡിലൈറ്റ്സ് സ്റ്റാഫ്‌ എന്നിവർ ഈ പ്രതിജ്ഞാ രജിസ്റ്ററിൽ പേരുകൾ ആലേഖനം ചെയ്തു.തങ്ങളുടെ പ്രതിബദ്ധത ഏക്കാലത്തും ബഹ്‌റൈൻ രാജ്യത്തോടും ഭരണാധികാരിയോടും ഒപ്പം ഉണ്ടാകും എന്നും,തങ്ങളുടെ സ്‌നേഹം അറിയിക്കാൻ ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിന് രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.