ദുബായ് : കുടുംബ ജീവിതങ്ങള്‍ ഭദ്രമാവാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസവും സ്വയം പര്യയാപ്തതയും ഉണ്ടായിരിക്കല്‍ അനിവാര്യമായ കാലത്താണ് നമ്മള് ജീവിക്കുന്നതെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പൂത്തൂര്‍ റഹ്മാന്.മൂടാടി പഞ്ചായത്ത് ദുബൈ കെഎംസിസി അല്‍ ഖിസൈസ് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ഫെസ്റ്റിവേഴ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു അദ്ദേഹം.വളര്‍ന്നു വരുന്ന തലമുറ വിദ്യഭ്യാസത്തിലും ജോലിയിലും ഏറെ താല്പര്യവും ശ്രദ്ധയും പുലര്‍ത്തുന്നവരാണ്. പെണ്‍കുട്ടികളിലും ഈ മാറ്റം വലിയ രീതിയില്‍ പ്രകടമാണ്. ഇത് അനിവാര്യമായൊരു മാറ്റമാണ്. കുട്ടികള്‍ വളര്‍ന്നു വരുമ്പോഴേ അവരില്‍ തന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്യബോധവും വളര്‍ത്തിക്കൊണ്ടു വരാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. ഹൈസ്കൂള്‍ കാലഘട്ടം മുതലേ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് ശ്രദ്ധിക്കണം. നമ്മുടെ മക്കളുടൈ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കലും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കലും അനിവാര്യമാണ്. പലപ്പോഴും മാതാപിതാക്കള്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാതെ പോവുന്നതാണ് പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു.പെണ്‍കുട്ടികള്‍ക്ക് ജോലിയിലും വരുമാനത്തിലും സ്വയം പര്യാപ്തത നേടിയിരിക്കല്‍ അനിവാര്യമാണെന്ന് സമീപകാലത്ത് ചലി കുടുംബ പ്രശ്നങ്ങളില്‍ ഇടപെട്ടപ്പോള്‍ തനിക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും പുത്തൂര്‍ റഹ്മാന് കൂട്ടിച്ചേര്‍ത്തു.റാഷിദ് വി.കെ.കെ അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ ഏറാമല മുഖ്യപ്രഭാഷണം നടത്തി.കുടുംബസംഗമം,സാംസ്കാരിക സമ്മേളനം,കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി വിവിധ സെഷനുകളായി നടത്തിയ വിവിധ പരിപാടികളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ സംബന്ധിച്ചു.അഷ്റഫ് പള്ളിക്കര, വി.കെ.കെ. റിയാസ്, നാസിം പാണക്കാട്, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നിഷാദ് മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.ഷഫീഖ് സംസം സ്വാഗതവും യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.
Home GULF United Arab Emirates സ്ത്രീവിദ്യഭ്യാസം കുടുംബ ഭദ്രതക്ക് അനിവാര്യം: ഡോ. പുത്തൂര്‍ റഹ്മാന്