കൊച്ചി: ആര്.ജെ ക്രിയേഷൻസ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. ശൃംഗാരവേലൻ, ഓർമ്മയുണ്ടോ ഈ മുഖം, ജമ്നാപ്യാരി , ലവകുശ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ആണ്.ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്