പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതരാമൻ

ഡൽഹി : രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ. ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ പറഞ്ഞു. രാജ്യത്തെ ശരാശരി ചില്ലറ പണപ്പെരുപ്പ നിരക്ക് 2024-25 കാലയളവിൽ 4.6 ശതമാനമായി കുറഞ്ഞെന്നും ശ്രീമതി നിർമലാ സീതാരാമൻ വ്യക്തമാക്കി.