
ബഹ്റൈൻ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ മഹാത്മാഗാന്ധിയെ സ്മരിച്ച് പുഷ്പാർച്ചന നടത്തി .ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ചടങ്ങിൽ അഹിംസ, സത്യം, സമാധാനം തുടങ്ങിയ ഗാന്ധിയൻ മൂല്യങ്ങൾക്കുള്ള പ്രാധാന്യം ഇന്ത്യൻ അംബാസഡർ ഓർമിപ്പിക്കുകയും എല്ലാ ഇന്ത്യക്കാർക്കും ഗാന്ധിജയന്തി ആശംസകൾ അറിയിക്കുകയും ചെയ്തു.








