കുവൈത്ത് അമീറിന്റെ വേർപാടിനെ തുടർന്ന് , ദുബായിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ദുബായ്: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.ഇന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍, യുഎഇ എംബസികളിലും നയതന്ത്ര വിഭാഗങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.