ദോഹ: പലസ്തീന് സഹായവുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി ‘ഫോര്‍ പലസ്തീന്’ എന്ന പേരില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്തില്‍ പ്രത്യേക ക്യാമ്പയിന് ആരംഭിച്ചു. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, ടെന്റുകള്‍ എന്നിവ ഉടന്‍ പലസ്തീനില്‍ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫോര്‍ പലസ്തീന് ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ഖത്തര്‍ ചാരിറ്റി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്കായി കുവൈത്തിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം പ്രാദേശിക പള്ളികളിലെ ഇമാമുമാര്‍ക്ക് കുവൈത്ത് ഔഖാഫ് നല്കി. പലസ്തീന് ജനതയുടെ സംരക്ഷണത്തിനും അവരുടെ വിജത്തിനുമായി സര്‍വ ശക്തനായ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ഔഖഫ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.