ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി

ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ മൂന്നിൽ രണ്ട് ശതമാനം പേരുടെ സമ്പത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും ഫോബ്സ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . ബെർണാഡ് അർണോൾട്ടാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഇലോൺ മസ്ക് രണ്ടാംതും ജെഫ് ബെസോസ് മൂന്നാമതും ആണ് . മുകേഷ് അംബാനിയാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യക്കാരൻ . 83.4 ബില്യൺ ഡോളറുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. 24ാം സ്ഥാനത്താണ് അദാനി നേടിയിരിക്കുന്നത് ഈ പട്ടികയിൽ ഒൻപത് മലയാളികളും ഇടം നേടിയിട്ടുണ്ട്. മലയാളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാൻ എംഎ യൂസഫലി. ലോക റാങ്കിംഗിൽ 497ാമതാണ് യൂസഫലിയുടെ സ്ഥാനം.രവി പിള്ള, ക്രിസ് ഗോപാല കൃഷ്ണൻ, സണ്ണി വർക്കി, ജോയ് ആലുക്കാസ് . ഡോം ഷംസീർ വയലിൽ. ബൈജു രവീന്ദ്രൻ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുള്ളവരിൽ പ്രമുഖർ ആണ് .