
മസ്കറ്റ്: ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മൂവസലാത്ത് ലോക പൊതുഗതാഗത ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 17 വെള്ളിയാഴ്ച മുവാസലാത്ത് ബസുകളിൽ അൺലിമിറ്റഡ് സൗജന്യ യാത്ര പ്രഖ്യാപിച്ചു. മസ്കറ്റ്, സലാല നഗരങ്ങൾക്കകത്തെ എല്ലാ യാത്രക്കാർക്കും ഈ പ്രത്യേക ഓഫർ ലഭ്യമാണ്. ഒമാൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് രാജ്യവ്യാപകമായി സൗജന്യ ബസ് യാത്ര ഒരുക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും, പരിസ്ഥിതി സൗഹൃദ യാത്രയിലേക്ക് ശ്രദ്ധ തിരിക്കാനുമായാണ് മ്വാസലാത്ത് യാത്രക്കാരെ ക്ഷണിക്കുന്നത്.







