പത്താക്കയിൽ പൂർണ വിലാസം നാളെ മുതൽ

ഇനിമുതൽ റസിഡന്‍സ് കാര്‍ഡുകളിൽ ഉപയോക്താവിന്റെ ഒമാനിലെയും സ്വദേശത്തെയും പൂർണ വിലാസം ആവശ്യമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റസിഡന്‍സ് കാര്‍ഡ് പുതുക്കുമ്പോളോ , പുതുതായി നല്‍കുമ്പോഴോ ഈ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.നഗരത്തിന്റെ പേര്,വഴിനമ്പര്‍, കെട്ടിടത്തിന്റെ നമ്പര്‍, വീട്ട് നമ്പര്‍, പോസ്റ്റല്‍ കോഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍ തുടങ്ങിയവ പ്രധാനമായും നല്‍കിയിരിക്കണം.നിലവിലുള്ള കാര്‍ഡുകളേക്കാള്‍ കൂടുതല്‍ സുരക്ഷിതവും നൂതനവുമാണ് പുതിയ റെസിഡന്‍റ് കാര്‍ഡുകള്‍. ഭാവിയില്‍ കൂടുതല്‍ ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് കാര്‍ഡിന്‍റെ രൂപകല്‍പന.സ്വദേശത്തെയും,ഓമനിലെയും പൂർണ വിലാസം കാർഡുകളിൽ രേഖപെടുത്തുന്നതോടെ

കൃത്രിമ കാര്‍ഡുകളുടെ വ്യാപനം തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍. നാളെ മുതല്‍ പുതിയ കാര്‍ഡുകള്‍ പ്രാബല്യത്തില്‍ വരും. ഞായറാഴ്ച മുതല്‍ വീസ ലഭിക്കുന്ന എല്ലാ വിദേശികള്‍ക്കും പുതിയ തരത്തിലുള്ള റസിഡന്‍റ് കാര്‍ഡുകളായിരിക്കും ലഭിക്കുക. നിലവില്‍ റസിഡന്‍റ് കാര്‍ഡുകള്‍ ഉള്ള പ്രവാസികള്‍ക്ക്, കാര്‍ഡ് പുതുക്കുന്പോള്‍ പുതിയ തരത്തിലുള്ള കാര്‍ഡുകള്‍ ലഭിക്കും. സിവില്‍ നന്പര്‍, കാര്‍ഡിന്‍റെ കാലാവധി, ജനനത്തീയതി,കാര്‍ഡ് ഉടമയുടെ രണ്ടു ഫോട്ടോഎന്നിവയാണ് കാര്‍ഡിന്‍റെ മുന്‍ഭാഗത്തുണ്ടാവുക.പിന്‍ഭാഗത്ത് പൂർണ വിലസവും, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും രേഖപ്പെടുത്തും.