ഗൾഫ് ബാറ്റ്മിന്റൻ അക്കാദമി (GBA ) സൗദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു

ഗൾഫ് ബാറ്റ്മിന്റൻ അക്കാദമി (GBA ) സൗദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്ന കരാറിൽ ജെ ബി എ അക്കാഡമി ചെയർമാൻ പുല്ലേല ഗോപീചന്ദുo ജിദ്ദ യുണൈറ്റഡ് സ്പോർട്സ് ക്ലബ് കോ ഫൗണ്ടർ ലിന അൽ മഈനയും ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്നു

ദുബൈ : ഓൾ ഇംഗ്ലണ്ട് ബാറ്റ്മിന്റൻ മുൻ ചാമ്പ്യനും, ഇന്ത്യയുടെ ദേശീയ ബാറ്റ്മിന്റൻ ടീമിന്റെ മുഖ്യ പരിശീലകനുമായ പുല്ലേല ഗോപി ചന്ദിന്റെ മേൽനോട്ടത്തിൽ ദുബൈ ആസ്താനമായി പ്രവർത്തിക്കുന്ന ഗൾഫ് ബാറ്റ്മിന്റൻ അക്കാദമി ( ജെ ബി എ) ജിദ്ദ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ കീഴിൽ സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽ ബാറ്റ്മിന്റൻ അക്കാദമി സ്ഥാപിക്കും.
വേൾഡ് ട്രേഡ് സെന്ററിൽ ദുബൈ സ്പോർട്സ് വേൾഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പരിപാടിയിൽ
ജെ ബി എ അക്കാഡമി ചെയർമാൻ കൂടിയായ പുല്ലേല ഗോപീചന്ദുo ജിദ്ദ യുണൈറ്റഡ് സ്പോർട്സ് ക്ലബ് കോ ഫൗണ്ടർ ലിന അൽ മഈനയും ഇത് സംബന്ധിച്ച ധാരണാ പാത്രത്തിൽ ഒപ്പു വെച്ചു.

ഗള്‍ഫ് രാജ്യങ്ങളെ ബാഡ്മിന്‍റണ്‍ ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ചുവടു വെപ്പിന്റെ ഭാഗമായി അക്കാദമിയുടെ സൗദി അറേബ്യയിലെ ആദ്യ സെന്റർ ജിദ്ദയിൽ ഈ വർഷാവസാനം തുറക്കും. പുതുതല മുറയില്‍ നിന്ന് ബാറ്റ്മിന്‍റണ്‍ പ്രതിഭകളെ കണ്ടത്തൊനും നിരവധി പ്രശസ്ത മല്‍സര വിജയങ്ങള്‍ക്ക് നിദാനമായി വര്‍ത്തിച്ച ഗോപീചന്ദിന്റെ ശിക്ഷണ ത്തിൽ അറബ് യുവാക്കളെയും കുരുന്നു പ്രതിഭകളെയും രാജ്യത്തിനായി ലോകോത്തര കളിക്കാരാക്കി വാർത്തെടുക്കാനും ബാറ്റ്മിന്‍റണ്‍ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലിനാ അൽ മഈന പറഞ്ഞു.
യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞത് 15 അക്കാദമികളെങ്കിലും തുറക്കാനാണ് ലക്ഷ്യമിടുന്നത്. അക്കാദമികളില്‍ 100 കോച്ചുമാരുടെ നേതൃത്വത്തിൽ 2000 ഓളം കളിക്കാര്‍ക്ക് പരിശീലനം നൽകുംമെന്ന് അക്കാദമി മാനേജിംഗ് ഡയറക്ടർ തൗഫീഖ് വലിയകത്ത് പറഞ്ഞു. ചടങ്ങിൽ ബാറ്റ്മെന്റ് വേൾഡ് ഫെഡ്റേഷൻ ദുബൈ ബാഡ്മെന്റ്
ഡവലപ്മെന്റ് ഹെഡ് ജാഫർ ഇബ്രാഹിം, ജെ ബി എ ചെയര്‍മാന്‍ തൗഫീഖ് വലിയകത്ത്, ഡയറക്ടർമാരായ ഡോ. എം.എ. ബാബു, ജെയിൻ മാത്യു, പ്രസാദ് മാങ്ങുപടി തുടങ്ങിയവർ സംബന്ധിച്ചു.