റിയാദ് : സൗദിയിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും, ജിദ്ദ വിമാനത്താവളത്തിൽ നിന്നും 10.20 ന് തിരിക്കുന്നവിമാനം വൈകുന്നേരം 6 ന് ഡൽഹിയിൽ ഇറങ്ങും.25 ഓളം വരുന്ന ഉത്തരേന്ത്യൻ തൊഴിലാളികളാണ് സൗദി എയർലൈൻസിൽ നാട്ടിലേക്ക് തിരിക്കുന്നത്.സൗദിയാണ് ഇവർക്കുക്കുള്ള യാത്ര ടിക്കറ്റ് നൽകുന്നത് .നേരുത്തേതന്നെ എക്സിറ്റടിച്ചു നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന മൂന്നൂറോളം മലയാളികളുടെ കാര്യത്തിൽ ഉടൻ തീരുമാനമായേക്കും.
ശമ്പള കുടിശിക ഉൾപ്പെടയുള്ള കാര്യങ്ങൾ തൊഴിലാളികളുടെ നാട്ടിലെ അകൗണ്ടിൽ എത്തിക്കാനുള്ള നടപടികൾ കോൺസുലേറ്റ് ചെയുന്നുണ്ട്. ഇന്ത്യൻ വിദേശ്യ കാര്യാ മന്ത്രിയുടെ അടിയന്തര സൗദി സന്ദർശനമാണ് തൊഴിലാളികളുടെ പ്രശനങ്ങളിൽ ഇടപെടാൻ സൗദി സർക്കാരിനെ പ്രേരിപ്പിച്ചത് .തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യമടക്കം വിതരണം ചെയ്യാന്‍ അടിയന്തര സഹായമായി 10 കോടി റിയാല്‍ തൊഴില്‍ മന്ത്രാലയത്തിന് അനുവദിക്കാന്‍ ധന മന്ത്രാലയത്തോട് സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.
Home GULF Saudi Arabia സൗദിയിൽ നിന്ന് ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും :ഇത് നയതന്ത്ര വിജയം