മനാമ ഗോൾഡ് സൂഖിൽ സ്വർണാഭരണ വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വ്യാപാരികൾ

Gold-City-Bahrain-shop-goldബഹ്‌റൈൻ : ഈ മാസം രണ്ടിന് സ്വർണ വ്യാപാരിയായ അപ്സര ജ്വല്ലേഴ്സ് ഉടമ ജിതേന്ദ്ര പരേഖിനുനേരെ ആക്രമണം നടത്തി 20,000 ബഹ്‌റൈൻ ദിനാർ വില വരുന്ന ആഭരണങ്ങൾ അക്രമികൾ കവർന്നിരുന്നു . സ്വർ ണാഭരണങ്ങൾ ഹോൾ മാർ ക്ക് മുദ്ര ചാർ ത്തിവരുന്ന സമയത്ത് രണ്ടുപേർ ചേർന്നാണ് ജിതേന്ദ്ര യെ ആക്രമിച്ചത് , ഗോൾ ഡ് സിറ്റിക്ക് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു ആക്രമണം , പൊതുമരാമത്ത്, നഗരാസൂത്രണ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്താണ് ഹാൾ മാർ ക്ക് ചെയ്യാനുള്ള ഓഫിസ് പ്രവർ ത്തിക്കുന്നത്. ഇവിടെനിന്ന് ജിതേന്ദ്ര ഇറങ്ങിയപ്പോൾ മുതൽ അക്രമികൾ ഇയാളെ പിന്തുടരുകയായിരുന്നുഎന്ന് കരുതപ്പെടുന്നു . ഓറിയന്‍റൽ പാലസ് ഹോട്ടലിനടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായതു . മുൻപ് ഇദ്ദേഹത്തിന്റെ സഹോദരൻ കീർ ത്തിപരേഖിന് സമാനമായ അനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജി.സി.സി. ഗോൾ ഡ് ആന്‍റ് ജ്വല്ലറിഅസോസിയേഷൻ അടിയന്തര യോഗം ചേർന്നിരുന്നു ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെയും ക്യാപിറ്റൽ ഗവർ ണറേറ്റിലെയും പ്രതിനിധികൾ ഉൾപ്പെടെ നിരവധി സ്വർ ണ വ്യാപാരികൾ പങ്കെടുത്തിരുന്നു . സ്വർ ണാഭരണ പണിശാലകൾ ക്കും ഗോൾ ഡ് സൂഖിലും അൽ ഹദറാമിഅവന്യൂവിലും കൂടുതൽ സുരക്ഷ വർദ്‍ധിപ്പിക്കണമെന്ന് യോഗത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു.
ബാബേൽ ബഹ്റിൻ പോലീസ്സ്റ്റേഷനിലും അദ്ലിയയിലെജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻ വെസ്റ്റിഗേഷൻ ആന്‍റ് ഫോറൻസിക് സയൻസിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്