ഇന്ത്യന്‍ മെഗാ ഫിലിം സ്റ്റാര്‍ സ്റ്റേജ് ഷോ ബഹ്‌റിനിൽ

unnamed (6)ബഹ്‌റൈൻ – ഇന്ത്യൻ സിനിമാ താരങ്ങള്‍ അണിനിരക്കുന്ന ‘ഇന്ത്യന്‍ മെഗാ ഫിലിം സ്റ്റാര്‍ സ്റ്റേജ് ഷോ ബഹ്‌റിനിൽ ഉടൻ നടക്കുമെന്ന് അധികൃതർ പത്ര സമ്മേളനത്തിൽ അറിയിച്ചു ഒക്ടോബര്‍ മാസം അവസാനമോ നവംബര്‍ ആദ്യവാരത്തിലോ നടത്താൻ ഉദ്ദേശിക്കുന്ന പരുപാടിയിൽ നിരവധി ഫിലിം സ്റ്റാറുകൾ പങ്കെടുക്കും സ്റ്റേജ് ഷോയുടെ പ്രഖ്യാപനത്തിനായി പ്രമുഖ സംവിധായകനും ‘മാക്ട’ ചെയര്‍മാനുമായ ലാല്‍ ജോസും , ‘ഫെഫ്ക’ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ജനറൽ സെക്രട്ടറി സെവല്‍ ആര്‍ട്സ് മോഹന്‍ പത്ര സമ്മേളനത്തിൽ പങ്കെടുത്തു . ബഹ്‌റിനിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരുപാടി തികച്ചും വ്യത്യസ്‍തമാണെന്നും തമിഴ് നടന്‍ വിക്രം ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി നടക്കുന്ന ഷോ എം.രഞ്ജിത്ത് സംവിധാനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു ‘ഫെഫ്ക’ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂനിയന്‍ കെട്ടിട നിര്‍മാണത്തിനുള്ള ധനശേഖരണവും പരിപാടി ലക്ഷ്യമിടുന്നുണ്ട് പുതുതായി സിനിമയിൽ എത്തുന്നവർക്ക് സ്റ്റേജ് പരിപാടികൾ വഴങ്ങണമെന്നില്ലലും സ്റ്റേജ് പരിപാടികൾ നടത്തുന്നവർ കലയോടുള്ള താല്പര്യം കൊണ്ടാണ് പരുപാടി ഇറങ്ങി പുറപ്പെടുന്നതെന്നും ലാൽ ജോസ് പറഞ്ഞു, ഗള്‍ഫ് പശ്ചാത്തലമാക്കി ഡോക്ടർ . ഇക്‌ബാലിന്റെ തിരക്കഥയില്‍ പുതിയ സിനിമ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന അദ്ദേഹം തന്നെ നായകനാകുന്ന ഒരു സിനിമയും , ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഉണ്ണി.ആര്‍ ഒരുക്കുന്ന കഥയും അണിയറയില്‍ ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.