കേരളത്തിൽ വീണ്ടും സ്വർണ വേട്ട

DESK@KERALA

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടി കൂടി  . ഒന്നരകോടി രൂപയുടെസ്വർണമാണ് കസ്റ്റംസ് പ്രവന്റീവ് ഡിപ്പാർട്ട്മെന്റ്  പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ നടത്തിയകർശന പരിശോധനയുടെ ഫലമായാണ് നാല് കിലോ സ്വർണം കണ്ടെത്തിയത് .വിദേശത്തുനിന്നെത്തിയ ഫഹദ്, റമീസ് ,നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത് .ഫഹദിൽനിന്ന് 1168 ഗ്രാം സ്വർണവും റമീസിൽ നിന്ന് 1.86കിലോസ്വർണവും നിസാമുദ്ദീനിൽനിന്നു 1782 ഗ്രാം സ്വർണവുമാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് .മിക്ക്സിയിലൊളിപ്പിച്ച ആയിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.കസ്റ്റംസിനു ഇതിനെ കുറിച്ച് രഹസ്യ വിവരം കിട്ടിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.