സ്വർണ്ണ കടത്തു : . ബഹറൈൻ കോഴിക്കോട് – കൊച്ചി എയർ ഇന്ത്യാ ക്യാബിൻ ക്രൂ പിടിയിൽ

നെടുമ്പാശ്ശേരി : എയർ ഇന്ത്യാ ക്യാബിൻ ക്രൂ സ്വർണം കടത്തിയതിനെ തുടർന്ന് പിടിയിലായി .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ക്യാബിൻ ക്രൂവും വയനാട് സ്വദേശിയുമായ ഷാഫിയെ പിടിയിൽ ആയതു . 1487 ഗ്രാം സ്വർണമിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറേറ്റ് പ്രതിയെ പിടികൂടിയത് . ബഹറൈൻ കോഴിക്കോട് – കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആയ ഇയാൾ സ്വർണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടത്തുകയായിരുന്നു ലക്‌ഷ്യം .