സ്വർണ്ണ കടത്ത് : ബഹ്‌റൈനിൽ നിന്നും കൊച്ചിയിൽ എത്തിയ യുവതി പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ബഹ്‌റൈനിൽ നിന്നും നെടുമ്പാശേരി വിമാന താവളത്തിലേക്ക് യാത്ര ചെയ്ത യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയോളം വിലവരുന്ന 518 ഗ്രാം സ്വർണം കണ്ടെത്തിയത് .  ആലപ്പുഴ സ്വദേശിനി റെജുല  ആണ് പിടിയിലായത് . മാതാവ് മരിച്ചതിനാൽ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവർ ധരിച്ചിരുന്ന ഷൂസ് അഴിച്ചു പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിൽ ഉള്ള 275 ഗ്രാം സ്വർണ്ണം പിടികൂടിയത് . കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്ന് 253 ഗ്രാം സ്വർണ്ണം കൂടി കണ്ടെത്തിയത് . ദിവസങ്ങൾക്കു മുൻപ് ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നി ദമ്പതികളെ പിടികൂടിയിരുന്നു .