ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ദുബായിലെ നിരവധി സ്കൂളുകള്‍ ഓണ്‍ലൈനായാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തെ കാലാവസ്ഥ മോശമായതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ ഓൺലൈനായിട്ടായിരിക്കുമെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ ഇ-മെയിൽ വഴി അറിയിച്ചു . പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ വെളളം നിറഞ്ഞത് മൂലം വിവിധ എമിറേറ്റുകളില്‍ വാഹന ഗതാഗതം തടസപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
യുഎഇയിലെ പല കമ്പനികളും ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ ജോലി ക്രമീകരിക്കാന്‍ സ്വകാര്യ കമ്പനികളോട് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇന്നലെ നിര്‍ദേശം നൽകിയിരുന്നു.