കുവൈറ്റ് ;പാസഞ്ചർ ടെർമിനലിൽ തീപിടിത്തം

കുവൈറ്റ് : കുവൈറ്റ് എയര്‍പോര്‍ട്ട് പാസഞ്ചര്‍ ടെര്‍മിനലിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.എയര്‍ ട്രാഫിക് നാവിഗേഷനെ തീപിടിത്തം ബാധിച്ചിട്ടില്ല. തീ പൂര്‍ണമായി അണച്ചെന്നും ഡറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.